അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ നാലാമന്റെയും മൃതദേഹം കണ്ടെത്തി. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം നാലായി.
പുതുക്കുറിച്ചി സ്വദേശി റോബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മുതലാപ്പൊഴി കിഴക്ക് ഭാഗത്തെ കായലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ ബിജു ആന്റണിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ഇതോടെ, കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും തിരച്ചിൽ അവസാനിപ്പിച്ചു.

