കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൃത്രിമ പരാഗണം നടത്തി വിത്ത് തേങ്ങ തിരഞ്ഞെടുത്ത് പാകി മുളപ്പിച്ച ഹൈബ്രിഡ് തെങ്ങിൻ തൈകൾ (TxD) അഞ്ചുതെങ്ങ് കൃഷിഭവനിൽ സബ്സിഡി നിരക്കിൽ വിതരണത്തിനായെത്തി.
250 രൂപയുടെ തെങ്ങിൻ തൈകൾ 50% സബ്സിഡിയോട് കൂടി 125/- രൂപ നിരക്കിൽ കർഷകർക്ക് നൽകുന്നു.
ആവശ്യമുള്ളവർ അഞ്ചുതെങ്ങ് കൃഷിഭവൻ പരിധിയിൽ കരഭൂമിയുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടുക.

