Monday, August 19, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ പാറകൾ നീക്കംചെയ്തു തുടങ്ങി.

മുതലപ്പൊഴിയിൽ പാറകൾ നീക്കംചെയ്തു തുടങ്ങി.

അപകടം പതിവായതിനെ തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം മുതലപ്പൊഴിയിലെ പാറകൾ മാറ്റുന്ന പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി. നാഗർകോവിലിൽ നിന്നെത്തിച്ച 20 ബൂം നീളമുള്ള ക്രെയിൻ ഉപയോഗിച്ചുള്ള ജോലികളാണ് ഇന്നലെ ഉച്ചയോടെ മുതലപ്പൊഴിയിൽ ആരംഭിച്ചത്.

ആദ്യഘട്ടത്തിൽ മുതലപ്പൊഴി ഹാർബർ അഴിമുഖത്തെ തെക്ക് ഭാഗത്തുളള കല്ലുകളാണ് നീക്കുന്നത്. വലിയ കല്ലുകൾ നീക്കംചെയ്യാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതിനാൽ ഈ നീക്കം പാളി. കൂറ്റൻ പാറകൾ നീക്കം ചെയ്യുന്നതിനായി കൂടുതൽ ശേഷിയുള്ള ക്രെയിനെത്തിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

മണൽ നീക്കുന്നത് വേഗത്തിലാക്കാൻ മന്ത്രിതല സമിതിയുമായി തിങ്കളാഴ്‌ച നടന്ന ചർച്ചകൾക്കുശേഷമാണ് അദാനി ഗ്രൂപ്പ് മുതലപ്പൊഴിയിലെ പ്രവർത്തനം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES