മുദാക്കലിൽ വോട്ട് ചോദിച്ച് വീട്ടിലെത്തിയ വാർഡ് മെമ്പറുടെ ദേഹത്ത് തിളച്ചവെള്ളമൊഴിച്ചു. പ്രതിയെ പോലീസ് അറസ്റ്റിൽ.
മുദാക്കൽ ഗ്രാമ പഞ്ചായത്ത് പത്തൊമ്പതാം വാർഡ് സിപിഐ (എം) മെമ്പറായ ബിജുവിന്റെ ശരീരത്തിലാണ് തിളച്ച വെള്ളം ഒഴിച്ചത്.
ഇന്ന് രാവിലെയോടെ (മാർച്ച് 31) മെമ്പറായ ബിജു ഇലക്ഷൻ വർക്കുമായി ബന്ധപ്പെട്ട പ്രതിയായ സജിയുടെ വീട്ടിൽ ചെന്നപ്പോഴായിരുന്നു സംഭവം. തുടർന്ന് വോട്ട് അഭ്യർത്ഥനയുമായി ബന്ധപ്പെട്ട് സജിയും ബിജുവിൽ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയായിരുന്നു.
ഇത് പിന്നീട്, അശ്ലീല പദപ്രയോഗങ്ങളിൽചെന്നെത്തുകയും സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു. തുടർന്ന് രോഷാകുലനായ സജി അടുപ്പിൽ ഇരുന്ന് തിളച്ചവെള്ളം അടങ്ങിയ മൺകലം എടുത്ത് ബിജുവിന്റെ ദേഹത്തേക്ക് അടിക്കുകയായിരുന്നു.
നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഇടക്കോട് ഊരുപൊഴികയിൽ കിണറ്റിമുക്ക് വലിയവിള വീട്ടിൽ ഗോപാലൻ മകൻ സജിയെ വയസ് 46 ഊരുപൊയ്ക ജംഗ്ഷന് സമീപം വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായാണ് സൂചനയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

