അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. ഒരു ഇടവേളക്ക് ശേഷശമാണ് മുതലപ്പൊഴിയിൽ വീണ്ടും അപകടം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവങ്ങൾ. മത്സ്യബന്ധന ശേഷം മുതലപ്പൊഴി അഴിമുഖം കടന്ന് ഹാർബറിലേക്ക് കടക്കവേ ശക്തമായ തിരയിലും ഒഴുക്കിലുംപെട്ട് വള്ളം മറിയുകയായിരുന്നു.
വർക്കല സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബിസ്മില്ല എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളും നീന്തി രക്ഷപ്പെടുകയായിരുന്നു. ആർക്കും പരുക്കുകളില്ല.
തുടർന്ന് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ വള്ളം മുതലപ്പൊഴിയിലേക്ക് മറ്റ് വള്ളങ്ങളുടെ സഹായത്തോടെ കെട്ടിവലിച്ച് എത്തിക്കുകയായിരുന്നു.
അപകടത്തിൽ മത്സ്യബന്ധന ഉപകാരണങ്ങളടക്കം നഷ്ടപ്പെടുകയും വള്ളത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.