Monday, August 26, 2024
HomeCHIRAYINKEEZHUഅഴൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ സൗജന്യ ഏകദിന ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

അഴൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ സൗജന്യ ഏകദിന ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

അഴൂർ സേവാഭാരതിയുടെ ആഭിമുമുഖ്യത്തിൽ കേരളം സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനും മലബാർ ഗോൾഡും ചേർന്ന് സംയുക്തമായി നടത്തിയ സൗജന്യ ഏകദിന ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് പ്രമുഖ സംഗീത സംവിധായകനും കേന്ദ്ര സെൻസർ ബോർഡ് അംഗവുമായ കെ പാർത്ഥസാരഥി അഴൂർ പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ വച്ച് ഭദ്രദീപാം കൊളുത്തി ഉദ്‌ഘാടനകർമ്മം നിർവ്വഹിച്ചു.

അഴൂർ സേവാഭാരതി വൈസ്പ്രസിഡന്റ് വിനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഴൂർ സേവാഭാരതി സെക്രട്ടറി ബീനാമുരുകൻ സ്വാഗതം ആശംസിച്ചു.

സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ കോഡിനേറ്റർ ഷിബു എ എസ് ആശംസകളും, ജില്ലാ സേവാപ്രമുഖ് നാഗപ്പൻ, പഞ്ചായത്ത് മെമ്പർ അനിൽ കെ എസ് നാഗാർനട എന്നിവർ സേവാ സന്ദേശവും ആശംസാപ്രസംഗവും, സേവാഭാരതി ട്രഷറർ ദീപു കൃതജ്ഞതയും രേഖപ്പെടുത്തി.

യോഗത്തിൽ രാഷ്ട്രീയ സംമോഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു. തുടർന്ന് അകാലത്തിൽ പൊലിഞ്ഞുപോയ സേവാ പ്രവർത്തകനായ സുനിലിന്റെ കുടുംബത്തിന് സഹായ ധനം കൈമാറി. മുതിർന്ന സേവാപ്രവർത്തകനായ വത്സലൻ പെരുങ്ങുഴിയെയും സേവാഭാരതി അംഗമായ സവിൻ എസ് വിജയ് എന്നിവരെ പ്രവർത്തന മികവിനുള്ള അംഗീകാരമായി പൊന്നാടചാർത്തി ആദരിച്ചു. ക്യാമ്പിൽ നൂറോളം പേര് പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES