ആറ്റിങ്ങലിൽ ഗോഡൗണിന് തീപിടിച്ചു. ദേശീയപാതയിൽ ആറ്റിങ്ങൽ കെ. എസ്. ആർ. ടി. സി ഗ്യാരേജിന് എതിർ വശത്തെ ബന്ധാബസാറിൻ്റെ ഗോഡൗണിനാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് സൂചന.
ഇന്ന് രാത്രി എട്ടര മണിയോടെ യാണ് തീ പിടുത്തം ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീകെടുത്തി. ഗോഡൗണിൽ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും, തുണിത്തരങ്ങളുമാണ് തീ പിടിച്ചത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല.