പട്ടിണിയില്ലാ ക്രിസ്മസിന് ഒരു കൈത്താങ്ങ് ഭാഗമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ ചിറയിൻകീഴ് നിയോജകമണ്ഡലം ബ്ലോക്ക് പ്രസിഡന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മംഗലപുരം ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ ഔസേപ്പ് ആന്റണിയുടെ അധ്യക്ഷതയിൽ പൂത്തുറ ഇടവക വികാരി ഫാദർ ബീഡ് മനോജ് ഭക്ഷ്യ കിറ്റ്കളുടെ വിതരണോത്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മംഗലപുരം ബ്ലോക്ക് പ്രസിഡണ്ട് എംഎസ് നൗഷാദ്, തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എംജെ ആനന്ദ്, പൊതുപ്രവർത്തകനും കോൺഗ്രസ്സ് നേതാവുമായ പൂത്തുറ ജെറോം, ടൈറ്റസ് റിച്ചാർഡ്, ജോൺ മൈക്കിൾ,ഡിക്സൺ തോബിയാസ്, സിബിൽ ജോർജ്, മനു ലോറൻസ്, ക്ലമെന്റ് ലൂയിസ്, ജോണി വർഗീസ്,രാജു അലോഷ്യസ്, സേവിയർ ജോൺ എന്നിവർ പങ്കെടുത്തു.