Sunday, September 1, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് കാറ്റാടിമുക്കിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു.

ചിറയിൻകീഴ് കാറ്റാടിമുക്കിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു.

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സിനാണ് ഉച്ചയ്ക്ക് 12 മണിയോടെ തീ പിടിച്ചത്.

ബസ് അഴൂരിൽ എത്തുമ്പോൾ റേഡിയേറ്റർ ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നാലെ തീ പടർന്നു പിടിക്കുകയായിരുന്നു. ആറ്റിങ്ങൽ, വർക്കല യൂണിറ്റുകളിലെ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES