Friday, August 30, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് ചെറുവള്ളിമുക്കിൽ വീടിന് നേരെ നാടൻ ബോംമ്പേർ.

ചിറയിൻകീഴ് ചെറുവള്ളിമുക്കിൽ വീടിന് നേരെ നാടൻ ബോംമ്പേർ.

ചിറയിൻകീഴ് ചെറുവള്ളിമുക്കിൽ വീടിന് നേരെ പടക്കമേറ്, ചെറുവള്ളി മുക്ക് പറയത്തുകോണം അക്കരവിളയിൽ ഗോപികയുടെ വീട്ടിനു നേരെ ആണ് ആക്രമണം നടന്നത്.

ബുധനാഴ്ച രാത്രി 9ന്ആണ് സംഭവം. വീടിൻ്റെ വാതിൽ സ്ഫോടനത്തിൽ തകർന്നു. ഗോപികയുടെ ഭർത്താവ് ശ്രീനാഥ് ആണ് ആക്രമണം നടത്തിയത്. ഇവർക്ക് ഇടയിലെ കുടുംബ പ്രശ്നങ്ങളാൽ ഇവർ മാറി താമസിക്കുക ആയിരുന്നു. ശ്രീനാഥിനായി തിരച്ചിൽ ആരംഭിച്ചതായി ചിറയിൻകീഴ് പോലീസ് പറഞ്ഞു.

അപ്രതീക്ഷിത സ്ഫോടനത്തിൽ വീട്ടിലുള്ളവരും നാട്ടുകാരും ഭയന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES