ഗ്രാമപ്പഞ്ചായത്തിലെ കാക്കക്കുഴി കുടിവെള്ള പദ്ധതിയിലൂടെ പ്ലാവഴികം, നെടുങ്ങണ്ട, വിളബ്ഭാഗം പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന് ഓവർ ഹെഡ് ടാങ്ക് നിർമ്മിക്കുന്നു.
വെട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ 10, 11, 12, 13 വാർഡുകളിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനാണ് കാക്കക്കുഴി പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്. എന്നാൽ ഉയർന്ന പ്രദേശമായതിനാൽ പ്ലാവഴികം, നെടുങ്ങണ്ട, വിളബ്ഭാഗം ഭാഗങ്ങളിൽ വെള്ളം എത്തിക്കാൻ സാധിക്കാത്ത സ്ഥിതിവന്നു.
പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വി.ജോയി എം.എൽ.എ. വിളിച്ചുചേർത്തിരുന്നു. തുടർന്നാണ് നെടുങ്ങണ്ട ഭാഗത്ത് പുതിയ ഓവർഹെഡ് ടാങ്ക് പണിയാൻ തീരുമാനിച്ചത്.

