ഇരുചക്ര വാഹനം കലുങ്ങിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ യുവാവ് മരണപ്പെട്ടു.
അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസ് സമീപത്തെ കൊടും വളവിന് സമീപത്തെ കലുങ്ങിൽ ഇടിച്ച് ഗുരുതര പരുക്ക് സംഭവിച്ച കടയ്ക്കാവൂർ ചമ്പാവ് സ്വദേശി അജിത് (30) ആണ് മരണപ്പെട്ടത്. അപകടം സംഭവിച്ച് ഉടൻ തന്നെ ഇയാളെ സ്വകാര്യ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ചിറയികീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി. KL16 S4253 എന്ന പൾസർ വാഹനമാണ് അപകടത്തിൽൽപ്പെട്ടത്.
ജോസഫ് അയറിൻ ദമ്പതികളുടെ മകനായ അജിത് അവിവാഹിതനായിരുന്നു.