എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് വാങ്ങിയ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മാമം പുണ്യം വീട്ടിൽ രാജീവ് ശ്രീവിദ്യ ദമ്പതികളുടെ മകൾ രാഖിശ്രീയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂന്തള്ളൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ യാണ് സംഭവം.
ചിറയിൻകീഴ് ശാരദവിലാസം സ്കൂളിലെ വിദ്യാർത്ഥിനി രാഖിശ്രീയ്ക്ക് ഇന്നലെ ഫലം പ്രഖ്യാപിച്ച എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. ഫുൾ എ പ്ലസ് കിട്ടിയതിന്റെ സന്തോഷത്തിൽ ഇന്ന് സ്കൂളിലെത്തി സുഹൃത്തുക്കൾക്കും അധ്യാപകർക്കുമൊപ്പം മധുരം പങ്കുവച്ചിരുന്നു.
തുടർന്ന് ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായ് ചിറയിൻകീഴ് താലൂക്ക് ആഷിപത്രിയിലേക്ക് മാറ്റി.

