ഇടത് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ,വിലക്കയറ്റം,പിൻവാതിൽ നിയമനങ്ങൾ,ക്രമസമാധാന തകർച്ച എന്നിവയ്ക്കെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പാർട്ടി നടത്തുന്ന കുറ്റവിചാരണയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ജാഥ ക്യാപ്റ്റനായി. പെരുമാതുറയിൽ നിന്ന് ആരംഭിച്ച യാത്ര ചിറയിൻകീഴ് ശാർക്കരയിൽ സമാപിച്ചു.
സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അഡ്വ.രാജേഷ്.ബി.നായർ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ വർക്കല കഹാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ചെമ്പഴന്തി അനിൽ, കെ.എസ്.അജിത് കുമാർ, അഡ്വ.എസ്.കൃഷ്ണകുമാർ,ഡി.സി.സി അംഗം പുതുക്കരി പ്രസന്നൻ,അശോകൻ,മഹിളാ കോൺഗ്രസ് നേതാക്കളായ ഓമന, രാധാമണി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

