മലയാള സിനിമയിലെ നിത്യഹരിത നായകനായ പ്രേംനസീറിന്റെ മെഴുകു പ്രതിമ പദ്മനാഭസ്വാമി ക്ഷേത്രത്തിന് തെക്കേനടയിലുള്ള സുനിൽ വാക്സ് മ്യൂസിയത്തിൽ ഒരുങ്ങുന്നു.
20 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പ്രതിമയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി മ്യൂസിയം ഉടമ സുനിൽ കണ്ടല്ലൂർ പറഞ്ഞു. ജൂലായ് അവസാനത്തോടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ കഴിയുമെന്നാണ് സുനിൽ പറയുന്നത്. 45 കിലോ പരാസിൻ വാക്സിൻ ഉപയോഗിച്ചാണ് പ്രതിമ തയ്യാറാക്കുന്നത്.
പ്രേംനസീറിന്റെ കടുത്ത ആരാധകനായ സുനിൽ പ്രതിമയൊരുക്കാൻ സ്വമേധയാ മുന്നോട്ടുവരുകയായിരുന്നു. താരത്തിന്റെ 97-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രേംനസീർ സുഹൃത് സമിതി കൂടി കൈകോർത്തതോടെ ഒരുക്കങ്ങൾ വേഗത്തിലായി.