തിരുവനന്തപുരം പുത്തൻ തോപ്പിൽ യുവതി പൊള്ളലേറ്റ് മരിച്ചു. ഒൻപതു മാസം പ്രായമുള്ള മകൻ ഗുരുതര പൊള്ളലേറ്റ് വെന്റിലേറ്ററിൽ.
പുത്തൻ തോപ്പ് റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിന്റെ ഭാര്യ അഞ്ജു (23) ആണ് പൊള്ളലേറ്റു മരിച്ചത്
ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം, വീട്ടിലെ കുളിമുറിയിലാണ് അഞ്ജുവിനെ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടത്.
9 മാസം പ്രായമുള്ള മകൻ ഡേവിഡ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യം ഉറപ്പിക്കാനാകില്ലെന്നാണ് പോലീസ് പറയുന്നത്.
ഒന്നര വർഷം മുൻപിയിരുന്നു ഇവരുടെ വിവാഹം. വെങ്ങാനൂർ പൂങ്കുളം സ്വദേശിയാണ് അഞ്ജു.
മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.

