അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിൽ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. അഞ്ചുതെങ്ങ് പൂത്തുറ സ്വദേശിയാണ് ഇന്ന് വൈകിട്ടുണ്ടായ അപകടത്തിൽ മുങ്ങിമരിച്ചത്.
ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് മടങ്ങിയെത്തിയ ബോട്ടിൽനിന്നും ഹാർബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ കായലിൽ ചാടി ജോൺസണെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചെങ്കിലും, ആശുപത്രിയിലേക്ക് എത്തിക്കും വഴി മരണം സംഭവിക്കുകയായിരുന്നു.
പൂത്തുറ സ്വദേശിയായ ജോൺസൺ (60) താണ് മരണമടഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

