Thursday, August 29, 2024
HomeANCHUTHENGUമുതലപ്പൊഴി ഹാർബറിൽ മുങ്ങിമരിച്ചത് പൂത്തുറ സ്വദേശി ജോൺസൺ പീറ്റർ.

മുതലപ്പൊഴി ഹാർബറിൽ മുങ്ങിമരിച്ചത് പൂത്തുറ സ്വദേശി ജോൺസൺ പീറ്റർ.

ഇന്നലെയുണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിൽ മുങ്ങിമരിച്ചത് പൂത്തുറ സ്വദേശി ജോൺസൺ പീറ്റർ. അഞ്ചുതെങ്ങ് പൂത്തുറ തരിശ്പറമ്പിൽ ജോൺസൺ പീറ്റർ (61) ആണ് ഇന്നലെ രാത്രിയോടെയുണ്ടായ അപകടത്തിൽ മുങ്ങിമരിച്ചത്. ജോൺസൺ നിലവിൽ വടക്കേഅരയതുരുത്തി ക്രൈസ്റ്റ്നഗറിലാണ് താമസം.

ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് മടങ്ങിയെത്തിയ ബോട്ടിൽനിന്നും ഹാർബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ ജോൺസൺ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ കായലിൽ ചാടി ജോൺസണെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചെങ്കിലും, ആശുപത്രിയിലേക്ക് എത്തിക്കും വഴി മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES