Monday, August 19, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ആംബുലൻസ് സർവ്വീസ് നിലച്ചു.

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ആംബുലൻസ് സർവ്വീസ് നിലച്ചു.

കഴിഞ്ഞവർഷം ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പിരിവെടുത്തുവാങ്ങിയ ആംബുലൻസ് സർവ്വീസ് നിലച്ചു. അദാനി സ്റ്റിക്കർ പതിച്ചതിന്റെ പേരിൽ വിവാദത്തിലായ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ ആംബുലൻസ് മാസങ്ങളായ് ഉപയോഗിക്കാതെ ഉപേക്ഷിച്ചനിലയിലുള്ളത്.

പഞ്ചായത്ത് പരിധിയിലെ രോഗികളുടെ യാത്രാദുരിതം കണക്കിലെടുത്താണ് പഞ്ചായത്തിന് സ്വന്തമായി ഒരു ആംബുലൻസ് എന്ന ലക്ഷ്യവുമായി ഗ്രാമ പഞ്ചായത്ത് രംഗത്ത് വരുകയും
ഇതിന് ആവിശ്യമായ് തുക സ്വരൂപിക്കുവാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ പ്രദേശവാസികളായ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ഇതേ തുടർന്ന് നിരവധിപേർ സഹായഹസ്ഥവുമായി രംഗത്തെത്തുകയും പഞ്ചായത്ത് സ്വന്തമായി ഒരു ആംബുലൻസ് വാങ്ങിയ്ക്കുകയുമായിരുന്നു.

തുടർന്ന് ആംബുലൻസ് ഡ്രൈവറായി പ്രമുഖ പഞ്ചായത്ത്‌ പഞ്ചായത്ത് അംഗത്തിന്റെ മകനെ നിയമിക്കുകയും ചെയ്തു. എന്നാൽ നിയമിതനായ ഡ്രൈവർ മികച്ച അവസരം ലഭിച്ചതോടെ വിദേശത്ത് പോകുകയും ഇതോടെ ആംബുലൻസ് അനാഥമാകുകയുമായിരന്നു എന്നാണ് സൂചന.

നിലവിൽ രണ്ട് മാസത്തിലേറെയായി ആംബുലൻസ് സർവ്വീസ് നടത്തതെ ഉപേക്ഷിച്ച നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES