താലൂക്ക് ആശുപത്രി മോർച്ചറിക്ക് കൂട്ടായ്, ഗതികിട്ടാ പ്രേതങ്ങളെപോലെ തുരുമ്പെടുത്ത ആംബുലൻസ്കൾ.
സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ്, ഗതികിട്ടാ പ്രേതങ്ങളെ പോലെ തുരുമ്പെടുത്ത ആംബുലൻസ്കൾ മോർച്ചറിക്ക് കൂട്ട് കിടക്കുന്നത്.
തീരദേശഗ്രാമ പഞ്ചായത്തായ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ പ്രദേശവാസികൾക്ക് ആശ്രയമാകേണ്ട ലക്ഷങ്ങൾ വിലവരുന്ന ആംബുലൻസ്കളാണ് ആർക്കും പ്രയോജനപ്പെടാതെ ഗതികിട്ടാ പ്രേതം പോലെ തുരുമ്പരിക്കുന്നത്.
ഹെൽത്ത് സർവ്വീസ് എന്ന് രേഖപെടുത്തിയ KL01 L1016
എന്ന വാഹനവും അത്യാഹിത സേവനങ്ങൾക്കായ് ഉപയോഗപ്പെടുത്തിയിടുന്ന KL01 AY1648 എന്ന ആംബുലൻസ് മാണ് നിലവിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ മോർച്ചറിക്ക് സമീപം തുരുമ്പെടുത്ത നിലയിൽ ഉപേക്ഷിച്ചിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന പദ്ധതികൾ വഴിയും, എംപി – എംഎൽഎ ആസ്തി വികസന ഫണ്ട് തുടങ്ങിയവയ്ക്ക് പുറമേ ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത്കൾ വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി സർക്കാർ ആശുപത്രികൾക്ക് ആംബുലൻസ്കൾ വാങ്ങി നൽകുന്നത്.
വാങ്ങിനൽകുന്ന ആംബുലൻസ്കൾ പ്രമുഖ രുടെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത് ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമാണ് സർവ്വീസ് നടത്തുക തുടർന്ന് വാഹനത്തിന്റെ ഇന്ധനം, ഡ്രൈവർ ശമ്പളം, അറ്റകുറ്റപ്പണികൾ തുടങ്ങിയവ ഏറ്റെടുത്തു നോക്കുവാൻ കഴിയാത്ത അവസ്ഥ ആകുകയും വാഹനത്തിന്റെ ഉപയോഗം പതിയെ പതിയെ അവസാനിപ്പിയ്ക്കുകയും ഉപേക്ഷിക്കുകയുമാണ് മിക്ക ഗ്രാമ പഞ്ചായത്ത്കളും ചെയ്യുന്നത്.
വികസനഫണ്ടിൽ വാഹനം വാങ്ങി നൽകുന്ന ജനപ്രതിനിധികൾ പോലും വാഹനം വാങ്ങി നൽകിയാൽ ഇതിന്റെ ദൈനന്തന ചിലവുകൾക്ക് എങ്ങനെ പഞ്ചായത്ത്കൾ പണം കണ്ടെത്തുമെന്നതെപ്പറ്റി പഠിക്കുവാനോ ആവിശ്യമായ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുവാനോ ശ്രമിക്കാറുമില്ല.



