Monday, August 19, 2024
HomeANCHUTHENGUചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

സംസ്ഥാന ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്ക് സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ പ്രചരണാർത്ഥം ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് കടയ്ക്കാവൂർ വക്കം മേഖലാസമിതിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ കായിക്കരയിലെ ആശാൻ ജന്മ ശതാബ്ദി സ്മാരക ഗ്രന്ഥശാലയിൽ വെച്ച് ജാഥ ക്യാപ്റ്റൻ എസ്. പ്രവീൺ ചന്ദ്രക്കും ജാഥ മാനേജർ വിജയ് വിമലിനും പതാക കൈ മാറി കൊണ്ട് അഡ്വ. വി ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ലൈജു അധ്യക്ഷൻ ആയിരുന്നു. ലിജ ബോസ്, കെ. രാജേന്ദ്രൻ, സജി സുന്ദർ, ജയ ശ്രീരാമൻ സോഫിയ, രാമചന്ദ്രൻ കരവാരം എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES