Thursday, August 29, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷനും സംഘമിത്ര ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും സംയുക്തമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷനും സംഘമിത്ര ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും സംയുക്തമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷനും സംഘമിത്ര ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും സംയുക്തമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് കായിക്കര കുമാരനാശാന്‍ സ്മാരകത്തില്‍ വച്ച് സബ്ബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ നിരവധി സ്‌കൂളുകളിൽനിന്നെത്തിയ കുട്ടികൾ പങ്കെടുത്തു.

അഞ്ചുതെങ്ങ് കോസ്റ്റല്‍ ISHO അജയകുമാര്‍.G യുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ KSEB വിജിലൻസ് SP VK. പ്രശാന്തന്‍ IPS ഉദ്ഘാടനം ചെയ്തു.

സംഘമിത്ര സംസ്ഥാന കണ്‍വീനര്‍ വള്ളക്കടവ് സുബേര്‍ മുഖ്യപ്രഭാഷണം നടത്തി. വിജയികള്‍ക്ക് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു സമ്മാനങ്ങൾ വിതരണം ചെയ്തു.

തുടർന്ന്, അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ SI രാഹുല്‍. RR കൃതജ്ഞത രേഖപ്പെടുത്തി. മത്സരത്തില്‍ തീരപ്രദേശത്തേയും മറ്റ് വിവിധ സ്കൂളുകളില്‍ നിന്നുമായി 200 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികളായ മത്സരാര്‍ത്ഥികള്‍ക്ക് ഫസ്റ്റ്, സെക്കന്റ്‌, തേർഡ് അനുപാതത്തില്‍ ട്രോഫിയും ,ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കേറ്റുകളും നല്‍കി.
കൂടാതെ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES