Thursday, August 29, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സ്നേഹതീരം പകൽ വീട് പ്രവർത്തനമാരംഭിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സ്നേഹതീരം പകൽ വീട് പ്രവർത്തനമാരംഭിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സ്നേഹതീരം പകൽ വീടിന്റെ ഉത്ഘാടനം എം.എൽ.എ വി ശശി നിർവ്വഹിച്ചു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ 60 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻ മാർക്ക് ഒറ്റപ്പെടൽ ഒഴുവാക്കുന്നതിനു വേണ്ടിയും ഈ വേളകൾ സന്തോഷപ്രതമാക്കുന്നതിനും വേണ്ടി തുടങ്ങിയതാണ് സ്നേഹതീരം പകൽ വീട്. പകൽ വീട്ടിൽ വരുന്നവർക്ക് ആവശ്യമായ വാഹന സൗകാര്യം ഗ്രാമ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. കൂടാതെ അവർക്ക് ആവശ്യത്തിനു ഭക്ഷണം, അലോപ്പതി, ആയ്യൂർ വേദം, ഹോമിയോ എന്നിവയുടെ വൈദ്യസഹായവും ലഭ്യമാണ്. വയോജനങ്ങൾക്ക്‌ ആവശ്യമായ കളികൊപ്പുകൾ, മാനസ്സിക ഉല്ലാസത്തിനു വേണ്ടി TV, ആരോഗ്യ കാര്യങ്ങൾ ശ്രേദ്ധിക്കുന്നതിനായി ആരോഗ്യ വളണ്ടിയർ മാരുടെ സേവനവും ഇവിടെ ലഭ്യമായിരിക്കും.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ലൈജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്നേഹതീരം പകൽ വീടിനു ആവശ്യമായ വാഹനം എം.എൽ.എ. വി.ശശിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്നും അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.

തുമ്പൂർമൂഴിയുടെയും സ്നേഹാരാമത്തിന്റെയും ഉത്ഘാടനം അഡ്വ.ശൈലജാബീഗവും, വയോജനങ്ങൾക്കും അംഗ പരിമിതർക്കും ഹിയറിങ്ങ് എയിഡും വീൽച്ചേയറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും നിർവ്വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES