അഞ്ചുതെങ്ങ് ജെൻക്ഷനിൽ ദിശാബോർഡ് മറച്ച് രാഷ്ട്രീയ പാർട്ടി ബോർഡ് സ്ഥാപിച്ചതിനെതിരി പരതി ഉയർന്നിട്ടും നടപടി സ്വീകരിക്കാതെ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മൗനം പാലിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു.
കടയ്ക്കാവൂർ – വർക്കല – മുതലപ്പൊഴി പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന അഞ്ചുതെങ്ങ് ജംഗ്ഷനിൽ ദിശ ബോർഡ് മറച്ചുകൊണ്ട് പൊതുനിരത്ത് കയ്യേറി സ്ഥാപിച്ച പരസ്യബോർഡ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികളായ പൊതുപ്രവർത്തകർ പലതവണ പരാതികൾ ഉയർത്തിയെങ്കിലും, ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ മൗനം പാലിയ്ക്കുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
പൊതുനിരത്തുകൾ കയ്യേറിയുള്ള പരസ്യ ബോർഡുകൾക്കെതിരെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന കോടതി നിർദ്ദേശം നിലനിൽക്കേയും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദിശ ബോർഡ് മറച്ചുകൊണ്ട് അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡ് നീക്കം ചെയ്യാത്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.

