Saturday, August 31, 2024
HomeENTERTAINMENTസിനിമ സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു.

സിനിമ സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു.

സിനിമ സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

34 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം.
കഴിഞ്ഞ 15 ദിവസത്തോളമായി കരള്‍ രോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

1988 ഓഗസ്റ്റ് 23 നാണ് സുബിയുടെ ജനനം. സ്‌റ്റേജ് ഷോകളിലൂടെയാണ് സുബി അഭിനയ ലോകത്തേക്ക് എത്തുന്നത്. അവതാരക, കോമഡി താരം, മോഡല്‍ എന്നീ നിലകളിലെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES