സിഐടിയു ( Centre of Indian Trade Union ) മത്സ്യത്തൊഴിലാളി യൂണിയൻ അമരത്തേയ്ക്ക് അഞ്ചുതെങ്ങ് സ്വദേശിയെ തിരഞ്ഞെടുത്തു.
സിഐടിയു ( Centre of Indian Trade Union ) മത്സ്യത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയ ജനറൽ സെക്രട്ടറിയായിയായാണ് അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയായ കിരൺ ജോസഫ്നെ തിരഞ്ഞെടുത്തത്.
പുല്ലുവിള സ്റ്റാൻലി ഉദ്ഘാടനം ചെയ്ത പ്രധിനിധി സമ്മേളനത്തിലാണ് സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
SFI ഗവ ബോയ്സ് HSS. ലെ യൂണിറ്റ് സെക്രട്ടറിയായിയാണ് പോതുപ്രവർത്തനത്തിലേക്കു കടന്നുവരുന്നത്. ശേഷം കൊല്ലം ഫാത്തിമ കോളേജ് യൂണിറ്റ് സെക്രട്ടറി, SFI ആറ്റിങ്ങൽ ഏരിയ വൈസ് പ്രസിഡന്റ്, DYFI മേഖലാ സെക്രട്ടറി, ആറ്റിങ്ങൽ ഏരിയ സെക്രെട്ടേറിയറ്റ് അംഗം, സിപിഎം ലോക്കൽ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഏരിയ ജനറൽ സെക്രട്ടറിയാണ് കിരൺ ജോസഫ്.
നേരത്തെ തിരുവനന്തപുരം കട്ടാക്കടയിൽ നടന്ന CITU ജില്ലാ സമ്മേളനത്തിലും ഏറ്റവും പ്രായം കുറഞ്ഞ സമ്മേളന പ്രതിനിധിയായി കിരണിനെ തിരഞ്ഞെടുത്തിരുന്നു.

