അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂൾ എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ്
സെന്റ് ജോസഫ്സ് സ്കൂളിലെ 1974, 1975, 1976 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യർത്ഥികളുടെ സംഗമം സംഘടിപ്പിച്ചത്.
ആലംകോട് “ഹാരിസൺ പ്ലാസ” യിൽ വച്ച് സംഘടിപ്പിച്ച സംഗമപരിപാടിയിൽ ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും പങ്കാളികളായി. തുടർന്ന് സംഘടിപ്പിച്ച “തിരുമുറ്റം” പരിപാടിയുടെ ഭാഗമായി അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്കൂൾ അംഗണത്തിൽ എത്തുകയും സ്കൂൾ ക്ലാസ്സ് മുറികളിൽ അൽപനേരം ചിലവഴിക്കുകയും ചെയ്തു.
തുടർന്ന്, ആക്കാലത്തെ പ്രമുഖ അദ്ധ്യാപികമാരിലൊരാളായ ലീലാ ഭായി ടീച്ചറിനേയും, ഇപ്പോഴത്തെ സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ബിനു ജാക്സൻ ടീച്ചറേയും പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൊന്നാട ചാർത്തി ആദരിച്ചു.
പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബാഗങ്ങളുടെയും കലാപരിപാടികൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചു. രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെയാണ് സംഗമ പരിപാടി സംഘടിപ്പിച്ചത്.




