സിഎച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസ അവാർഡുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.
അഞ്ചുതെങ്ങ് കായിക്കര മൂന്നാം വാർഡിൽ സരിതാ നിവാസിൽ അനഘ എന്ന വിദ്യാർഥിക് (സരിത – സുരേഷ്ലാൽ ദമ്പതികളുടെ മകളാണ് ), കായിക്കര കൊച്ചുവീട്ടിൽ ഷിംന- പ്രമോദ് ദമ്പതികളുടെ മകൾ മുദ്ര തുടങ്ങിയവർക്കാണ് അവാർഡ് ലഭിച്ചത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ
സംസ്ഥാന ട്രാൻസ്പോർട് വകുപ്പ് മന്ത്രി ആന്റണി രാജു അവാർഡുകൾ വിതരണം ചെയ്തു ചടങ്ങിൽ സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,കെ മുരളീധരൻ എംപി, വർക്കല മുൻ എംഎൽഎ കഹാർ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.



