തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ കണ്ടെത്തി പ്രഖ്യാപിച്ചു.
ആകെ 14 വാർഡുകളുള്ള അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ 7 വനിത 1 എസ്. സി എന്നിങ്ങനെയുള്ള സംവരണ വാർഡുകളാണ് ഇന്ന് ഉച്ചയ്ക്ക് 3:15 ന് തിരുവനന്തപുരം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിലൂടെ ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്. നറുക്കെടുപ്പിൽ സിപിഐ (എം), കോൺഗ്രസ്സ്, ബിജെപി പ്രതിനിധികൾ സന്നിഹിതരായിരുന്നു.
▪️വനിതാ സംവരണ വാർഡുകൾ.
1,4,5,6,7,10,13
▪️എസ്. സി സംവരണ വാർഡ്.
9
▪️വാർഡ് സംവരണം നില
1. കായിക്കര ആശാൻ സ്മാരകം – വനിത
2. നെടുങ്ങണ്ട – ജനറൽ
3. കായിക്കര – ജനറൽ
4. കാപാലീശ്വരം – വനിത
5. ഇറങ്ങ്കടാവ് – വനിത
6. മുടിപ്പുര – വനിത
7. കേട്ടുപുര – വനിത
8. പുത്തൻനട – ജനറൽ
9. കൊച്ചുമേത്തൻകടവ് – എസ് സി
10. വലിയപള്ളി – വനിത
11. അഞ്ചുതെങ്ങ് കോട്ട – ജനറൽ
12. അഞ്ചുതെങ്ങ് ജെൻക്ഷൻ – ജനറൽ
13. മണ്ണാർക്കുളം – വനിത
14. മാമ്പള്ളി – ജനറൽ

