അഞ്ചുതെങ്ങ് മുതലപൊഴിയിൽ വീണ്ടും അപകടം, മത്സ്യബന്ധന യാനം മണൽതിട്ടയിൽ കുടുങ്ങി. ഇന്നത്തെ രണ്ടാമത്തെ അപകടമാണിത്.
വൈകിട്ട് വൈകിട്ട് 4:30 ഓടെയായിരുന്നു അപകടം, മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലേക്ക് നീങ്ങവേ അഴിമുഖ ചാലിലിലെ മണൽ തിട്ടയിൽ കുടുങ്ങി പോകുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ മറ്റ് വള്ളങ്ങളിൽ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പുതുക്കുറിശ്ചി സ്വദേശി ഷാജഹാന്റെ ഉടമസസ്ഥതയിലുള്ള അന്നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ, എക്സവേറ്ററും ഉപയോഗിച്ചും വടം കെട്ടി വലിച്ചും വള്ളം കടലിലിറക്കാനുള്ള ശ്രമം നടന്നുവരികയാണ്.
ഇന്ന് ഉച്ചയോടെ മറ്റൊരു അപകടവും സംഭവിച്ചിരുന്നു. അപകടത്തിൽപ്പെടുമ്പോൾ വള്ളത്തിൽ ആറോളം തൊഴിലാളികൾ ഉണ്ടായിരിന്നു. ആർക്കും പരുക്കുകളില്ല.