മുതലപ്പൊഴിയിൽ വീണ്ടും അപകടം പൂത്തുറ സ്വദേശിയുടെ വള്ളം തകർന്നു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.
അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി റോബിൻ്റെ അത്യുന്നതൻ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ട് തകർന്നത്.
അഞ്ചുതെങ്ങ് സ്വദേശി ജോസ്, റോയി എന്നിവരാണ് രണ്ടാമത്ത് അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്നത്. ഇവർക്ക് നിസാര പരിക്കേറ്റു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക സൂചന.
ഏപ്രിൽ മുതൽ ഇന്നുവരെ
പതിനെട്ടോളം അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഈ ആഴ്ച ഇതുവരെ 6 അപകടങ്ങളാണ് ഉണ്ടായത്.