അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിഞ്ഞു. മൂന്ന് മത്സ്യത്തൊഴിലാളികൾ നീന്തിക്കയറി. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടമുണ്ടായത്.
അഞ്ചുതെങ്ങ് കേട്ടുപുരയിൽ സ്വദേശി ജോബോയ് ക്‌ളമന്റ്ന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. ജോയ് ക്‌ളമന്റ് (45), മുത്തു (51) യൂജിൻ (48) തുടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
മുതലപ്പൊഴി അഴിമുഖത്ത് ഇന്നലെയും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് അപകടമുണ്ടായിരുന്നു. കോസ്റ്റൽ പൊലീസ് ബോട്ട് ജീവനക്കാരൻ ഉൾപ്പെടെ അഞ്ചുപേർക്കാണ് പരുക്കേറ്റത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ വള്ളം അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞാണ് ആദ്യ അപകടമുണ്ടായത്. വള്ളം കടലിലേക്ക് ഒഴുകിപ്പോയതോടെ കരയ്ക്കെത്തിക്കാൻ പോയ കോസ്റ്റൽ പൊലീസിൻ്റെ ബോട്ടും മറ്റൊരു വള്ളവുമാണ് അപകടത്തിൽപ്പെട്ടത്.