Sunday, September 1, 2024
HomeANCHUTHENGUകേന്ദ്ര സർക്കാരിന്റെ ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുടെ ഭാഗമായി മുതലപ്പൊഴി മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിന് ലഭിച്ച...

കേന്ദ്ര സർക്കാരിന്റെ ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുടെ ഭാഗമായി മുതലപ്പൊഴി മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിന് ലഭിച്ച ബോട്ട് നീറ്റിലിറക്കി.

കേന്ദ്ര സർക്കാർ സഹകരണത്തോടെ സംസ്ഥാനം നടപ്പാക്കുന്ന ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുടെ ഭാഗമായി മുതലപ്പൊഴി മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിനു ലഭിച്ച മീൻപിടിത്ത ബോട്ട് നീറ്റിലിറക്കി.

ആധുനിക സൗകര്യങ്ങളോടുകൂടി കൊച്ചി കപ്പല് ശാലയിലാണ് ബോട്ട് നിർമ്മിച്ചത്.

സംസ്ഥാന സർക്കാർ വിഹിതമായ 49.8 ലക്ഷം രൂപയും കേന്ദ്ര സർക്കാർ വിഹിതമായ 28.8 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൻ കീഴിൽ 5% പലിശയ്ക്ക് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി 18.4 ലക്ഷം രൂപ വായ്പയായും നൽകിയിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കൂടാതെ 20 ലക്ഷം രൂപയ്ക്കുള്ള മത്സ്യബന്ധന വലകൾ സ്വരൂപിക്കുന്നതിലേക്കായി സംഘത്തിന് മത്സ്യഫെഡ് വായ്പയും ലഭ്യമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES