Wednesday, August 21, 2024
HomeANCHUTHENGUഅപകടനിലയിലാരുന്ന മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്‌കൂളിന് മുന്നിലെ സോളാർ ലൈറ്റിന്റെ ഭാഗങ്ങൾ നീക്കം ചെയ്തു.

അപകടനിലയിലാരുന്ന മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്‌കൂളിന് മുന്നിലെ സോളാർ ലൈറ്റിന്റെ ഭാഗങ്ങൾ നീക്കം ചെയ്തു.

അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്‌കൂളിന് മുന്നിൽ അപകടനിലയിലായിരുന്ന സോളാർ ലൈറ്റ് അഴിച്ചുമാറ്റി.
സെൻറ് ആന്റണി കുരിശ്ടിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റാണ് അഴിച്ചുമാറ്റിയത്.
ഈ ലൈറ്റിന്റെ അനുബന്ധ ഉപകരണങ്ങൾ കഴിഞ്ഞ ദിവസം തകർന്നുവീണിരുന്നു.

സെന്റ് അലോഷ്യസ് സ്‌ക്കൂളിലെ വിദ്യാർത്ഥികൾ കടന്നുപോകുന്ന വഴിയിലായാണ് മാസങ്ങളായി അപകടനിലവിലുള്ള ലൈറ്റ് ഉണ്ടായിരുന്നത്. ലൈറ്റിന്റെ അനുബന്ധ ഭാഗങ്ങൾ കുട്ടികളുടെ തലയിൽ വീഴാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

അപകട നികയിലായ ഈ ലൈറ്റ് മാറ്റണമെന്ന ആവിശ്യം മാസങ്ങൾക്ക് മുൻപ്തന്നെ ഉയരന്നതാണ്. എന്നാൽ അധികൃതർ ഇത് ചെവിക്കൊണ്ടില്ല.

എത്രയും പെട്ടെന്ന് തന്നെ ഇവിടെ നിലവാരമുള്ള പുതിയ ലൈറ്റ് സ്ഥാപിക്കുവാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES