ആറ്റിങ്ങൽ പാർലമെന്റ് യു.ഡി.എഫ്. സ്ഥാനാർത്ഥി അടൂർ പ്രകാശ് നാമനിർദേശപ്പത്രിക സമർപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11-ന് കളക്ടറേറ്റിലെത്തി വരണാധികാരിക്കു മുൻപാകെ നാമനിർദേശപ്പത്രിക സമർപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള, കൺവീനർ വർക്കല കഹാർ, വിതുര ശശി എന്നിവർ ഒപ്പമുണ്ടായിരുന്നു.