പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമം : കാൽനട യാത്രക്കാരിയായ അഞ്ചുതെങ്ങ് സ്വദേശിനിയ്ക്ക് വാഹനമിടിയ്ച്ച് പരുക്ക്. ഇന്ന് വൈകിട്ട് ആറ് മണിയോടെയിരുന്നു സംഭവം. അഞ്ചുതെങ്ങ് ജെൻക്ഷനിൽ നിലയുറപ്പിച്ച പോലീസ് വാഹനത്തെക്കണ്ട് പോലീസ് ചെക്കിങ് ആണെന്ന് കരുതി വേഗത്തിൽ വെട്ടിച്ചു കടക്കാൻ ശ്രമിക്കവേ കാൽനട യാത്രക്കാരിയായ അഞ്ചുതെങ്ങ് സ്വദേശിനിയെ വാഹനം ഇടിക്കുകയായിരുന്നു.
അഞ്ചുതെങ്ങ് മാമൂട് വീട്ടിൽ സുധ (60) നാണ് സംഭവത്തിൽ പരുക്ക് പറ്റിയത്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സ്കൂട്ടി ടൈപ്പ് ഇരുചക്ര വാഹനമാണ് അപകടത്തിന് കാരണമായത്. ഇത് കടയ്ക്കാവൂർ സ്വദേശിയുടേതെന്നാണ് സൂചന. കടയ്ക്കാവൂർ ഭാഗത്ത് നിന്നും കായിക്കര ഭാഗത്തേക്ക് പോകവേ അഞ്ചുതെങ്ങ് ജെൻക്ഷനിൽവെച്ചായിരുന്നു അപകടം സംഭവിച്ചത്. അഞ്ചുതെങ്ങ് പോലീസ് വാഹനവും ഓടിച്ചയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.