അഞ്ചുതെങ്ങ് സ്നേഹാറാം സോഷ്യൽ വെൽഫെയർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും, നാഷണൽ കോളേജ്, അമ്പലത്തറ എം.എസ്, ഡബ്ലൂ വിദ്യാർത്ഥികളും, അഞ്ചുതെങ്ങ് നാലാം വാർഡ് മാലിന്യ നിർമാർജ്ജന സമിതിയും ഹരിത കർമ്മ സേനയുമായി സഹകരിച്ച് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ പുനർഗേഹം പദ്ധതി പ്രകാരമുള്ള വീടുകൾ കേന്ദ്രീകരിച്ച് മാലിന്യ നിർമാർജ്ജന ബോധവത്കരണ ക്യാമ്പയിൻ നാളെ.
ബോധവത്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം നാളെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിക്കും.

