ഭാരതീയ ജനത പാർട്ടി വക്കം പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ഉത്ഘാടനം ചെയ്തു. ബിജെപി തിരുവനന്തപുരം നോർത്ത് ജില്ല ജനറൽ സെക്രട്ടറി ഇലകമൺ സതീശൻ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗവും ബിജെപി ആറ്റിങ്ങൽ അസംബ്ലി ഇലക്ഷൻ കമ്മിറ്റി കൺവീനറുമായ വക്കം അജിത്ത് അദ്ധ്യക്ഷതവഹിച്ചു.
ജില്ലാ ഭാരവാഹികളായ സാബു ,മടവൂർ സന്തോഷ്,മണ്ഡലം പ്രസിഡൻ്റ് സ്വരാജ് , അനിൽ വക്കം, പുത്തൻ നട അംബി, ഭദ്രൻ, പാട്ടിക്ക വിള ഷാജി, തങ്കരാജ്, ഗിരിജ മോഹനൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

