Saturday, March 7, 2026
HomeANCHUTHENGUമുതലപ്പൊഴി ഹാർബർ വികസനം കുറ്റമറ്റതാക്കാൻ ഇടപെടണമെന്ന് ആവിശ്യപ്പെട്ട് രാജീവ്‌ ചന്ദ്രശേഖറിന് നിവേദനം.

മുതലപ്പൊഴി ഹാർബർ വികസനം കുറ്റമറ്റതാക്കാൻ ഇടപെടണമെന്ന് ആവിശ്യപ്പെട്ട് രാജീവ്‌ ചന്ദ്രശേഖറിന് നിവേദനം.

മുതലപ്പൊഴി ഹാർബർ വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുവാൻ ഇടപെടൽ നടത്തണമെന്ന ആവിശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിനാണ് നിവേദനം നൽകിയത്.

കേന്ദ്ര ഫിഷറീഷ് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിൽ 177 കോടി രൂപയുടെ പദ്ധതിക്ക് 60:40 അനുപാതത്തിൽ കേന്ദ്ര സർക്കാർ അംഗീകാരം നല്‍കിയിരുന്നു. ( 106.2 കോടി കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (പിഎംഎംസി) വഴിയും ബാക്കി തുക സംസ്ഥാന സർക്കാരും) പദ്ധതി പ്രകാരം – പുലിമുട്ട് വിപുലീകരണം, ഇന്റേണല്‍ റോഡ് നവീകരണം, പാര്‍ക്കിംഗ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം, വാര്‍ഫ് വിപുലീകരണം, ലേല ഹാള്‍, ഓവര്‍ഹെഡ്വാട്ടര്‍ ടാങ്ക് നിര്‍മ്മാണം, തൊഴിലാളികളുടെ വിശ്രമകേന്ദ്രം, കടകള്‍, ഡോര്‍മിറ്ററി, ഗേറ്റ്, ലേല ഹാള്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ്, നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാര്‍ഡ്ലൈറ്റിംഗ്, പ്രഷര്‍ വാഷറുകള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍ നിരീക്ഷണ സംവിധാനം സ്ഥാപിക്കല്‍, നാവിഗേഷന്‍ ലൈറ്റ്, മെക്കാനിക്കല്‍ കണ്‍വെയര്‍ സിസ്റ്റം ആന്‍ഡ് ഓട്ടോമേഷന്‍, സ്മാര്‍ട്ട് ഗ്രീന്‍ തുറമുഖം, തീരദേശ സംരക്ഷണം തുടങ്ങിയ മുതലപ്പൊഴി തുറമുഖത്തിന്റെ അടിസ്ഥാന വികസനമായിരുന്നു ലക്ഷ്യം.

എന്നാൽ ഈ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുകയാണ്, നിലവിൽ പുലിമുട്ട് ആശാസ്ത്രീയത പരിഹരിക്കാനായുള്ള പ്രവർത്തികൾ മാത്രമാണ് നടന്നു വരുന്നത് ഇതാകട്ടെ, പൂർണ്ണ തോതിൽ നടക്കുന്നുമില്ല. മാത്രവുമല്ല, ഈ നിർമ്മാണ പ്രവർത്തികളിൽ കൂടുതൽ അപകടകരമായ സ്ഥിതിക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ ഇതിനോടകം രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. ഇതോടെ വരുന്ന മെയ്‌ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷവും ഇവിടെ വൻതോതിൽ അപകടങ്ങളും മരണങ്ങളും ഉണ്ടാകുമെന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളികൾ. വീണ്ടും അഴിമുഖം മൂടുവാനും ഇത്, സമീപ പഞ്ചായത്ത്കളെ വെള്ളത്തിൽ നിക്കുന്നതിനും കാരണമായിത്തീരുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത് തീരപ്രദേശത്തെ വീണ്ടും പട്ടിണിയിലേക്ക് നയിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഉടൻ തന്നെ മുതലപ്പൊഴി സന്ദർശിച്ച് സ്ഥിതിഗതികൾ പരിശോധിച്ച് ആവിശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നിവേദനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിന് കൈമാറുകയായിരുന്നു.ബിഎംഎസ് മത്സ്യത്തൊഴിലാളി യൂണിയൻ അഞ്ചുതെങ്ങ് പ്രതിനിധി അലോഷ്യസ് ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES