മുതലപ്പൊഴിയിൽ പുലർച്ചയോടെ രണ്ടോളം അപകടങ്ങളുണ്ടായി. രാവിലെ 6 :30 നാണ് ആദ്യ അപകടം സംഭവിച്ചത്, ഈ വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തുടർന്ന് ഒരു മണിക്കൂറിനിടെ രണ്ടാമത്തെ വള്ളവും മറിഞ്ഞു. ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ വെള്ളത്തിൽ ഉണ്ടായിരുന്ന തൗഫീഖ്, മനീഷ്, സഹീർ എന്നിവരെ മറൈൻ എൻഫോസ്‌മെന്റും കോസ്റ്റൽ പോലീസും ചേർന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.
രാവിലെ ആറ് മണിക്ക് അപകടത്തിൽപ്പെട്ടത് പുതുക്കിറിച്ചി സ്വദേശി കബീറിന്റ ഉടമസ്ഥതയിലുള്ള വള്ളമാണ്. തുടർന്ന് 7 മണിയോടെ പെരുമാതുറ സ്വദേശി സഹീറിന്റെ ഉടമസ്ഥയിലുള്ള സുൽത്താൻ എന്ന ക്യാരിയർ വള്ളം മത്സ്യബന്ധനത്തിന് പോകും വഴിയാണ് ആപകടം സംഭവിച്ചത്.