Tuesday, August 27, 2024
HomeANCHUTHENGUകാൽപ്പന്ത്‌ ആവേശം നിറച്ച് പെരുമാതുറയിൽ വിളംബര ആഘോഷ-യാത്ര.

കാൽപ്പന്ത്‌ ആവേശം നിറച്ച് പെരുമാതുറയിൽ വിളംബര ആഘോഷ-യാത്ര.

മുതലപ്പൊഴിയിലും കാൽപ്പന്ത്‌ ആവേശം നിറച്ച് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വിളംബര ആഘോഷയാത്ര.

നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അണിനിരന്ന ഫുട്‌ബോൾ വേൾഡ് കപ്പ്‌ വിളമ്പര ആഘോഷയാത്ര തത്വത്തിൽ ആഹ്ലാധ റാലിയായ് മാറി.

അഴൂർ കടവ് പാലത്ത് നിന്നും വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച
വിളമ്പര ആഘോഷയാത്ര പെരുമാതുറ, കൊട്ടാരം തുരുത്ത് ചേരമാൻ തുരുത്ത് പുതുക്കുറിശ്ചി വഴി മുതലപ്പൊഴിയിൽ എത്തിച്ചേർന്ന വിളംബര ആഘോഷ – യാത്ര ആവേശ കൊടുമുടിയിലെത്തി.

നൂറു കണക്കിന് ബൈക്കുകളിൽ നിരവധി യുവാക്കൾ റാലിയുടെ ഭാഗമായി. ഇഷ്ട ടീമുകളുടെ വസ്ത്രങ്ങളണിഞ്ഞ് ആർപ്പ് വിളികളോട് കൂടി അഘോഷങ്ങളിൽ അവർ കൂട്ടമായ് അണിനിരന്നു.

മുതലപ്പൊഴിയിൽ റാലി എത്തിയതോടെ വിനോദ സഞ്ചാരികളും ടീമുകളോടൊപ്പം ചേർന്നു ആഘോഷത്തിൽ പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES