Monday, August 26, 2024
HomeCHIRAYINKEEZHUതെങ്ങുംവിള ക്ഷേത്രത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.

തെങ്ങുംവിള ക്ഷേത്രത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.

വിജയദശമി ദിനത്തിൽ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ഭക്തി നിർഭരമായ വിദ്യാരംഭ ചടങ്ങുകൾ രാവിലെ ആരംഭിച്ചു. കണ്ണൂർ ഗവ.ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ.ഗോപകുമാർ, കവി രാധാകൃഷ്ണൻ കുന്നുംപുറം എന്നിവരാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചത് . കുട്ടികളുടെ രക്ഷകർത്താക്കൾ മേൽശാന്തിയിൽ നിന്നും പൂജിച്ച തട്ടം ഏറ്റുവാങ്ങി സരസ്വതി മണ്ഡപത്തിൽ വച്ച് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. ധാരാളം കുട്ടികൾ വിദ്യാരംഭ ചടങ്ങുകൾക്ക് എത്തിയിരുന്നു. കഴിഞ്ഞ മാസം 26 ന് ക്ഷേത്രത്തിൽ ആരംഭിച്ച നവരാത്രി മഹോത്സവത്തിന്റെ സമാപന ദിവസമായിരുന്നു ഇന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES