ചിറയിൻകീഴ് ജനതയുടെ സ്വപ്നപദ്ധതിയായ റെയിൽവേ മേൽപ്പാല നിർമ്മാണ ജോലികൾ പൂർണ്ണതോതിൽ ആരംഭിച്ചു.
റെയിൽവേ ഗേറ്റ് അടച്ചുകൊണ്ട് ഗതാഗതം പൂർണ്ണമായി നിയന്ത്രിച്ച സ്ഥലങ്ങളിൽ പയലിംഗ് ജോലികൾ ഇന്ന് രാവിലെയോടെ ആരംഭിച്ചു.
നിലവിൽ റെയിൽവേ മേൽപ്പാലത്തിന്റെ ആറ് ഉരുക്ക് തൂണുകളുടെ പണികളാണ് നടന്നിരുന്നത്. പണ്ടകശാല ഭാഗത്ത് അഞ്ചും ബസ്സ്റ്റാൻഡിനു സമീപം ഒന്നിന്റെയും ജോലികളാണ് ഭാഗീഗമായി hപൂർത്തിയായത്. ബാക്കിയുള്ള തൂണുകൾ നിർമിക്കാനായി താലൂക്കാശുപത്രിയുടെ ഭാഗത്തെയും മറ്റും മതിൽക്കെട്ടും മണ്ണും നീക്കം ചെയ്ത് മറ്റ് ഭാഗങ്ങളിലെ പയലിംഗ് ജോലികൾ പൂർണ്ണതോതിൽ ആരംഭിച്ചുകഴിഞ്ഞു.
തുടർ ജോലികൾക്കായ് കഴിഞ്ഞ 15 നാണ് മേൽപ്പാല നിർമ്മാനങ്ങളുടെ ഭാഗമായി റെയിൽവേ ഗേറ്റ് അടച്ചത്. ഇത് വൻ യാത്രാ ക്ലേശങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇപ്പോഴും. കാരണമാകുന്നുണ്ട്. യാത്രയ്ക്കായ് പകരം ഉപയോഗിയ്ക്കേണ്ട പണ്ടകശാല – ശാർക്കാർ റോഡ് അറ്റകുറ്റപ്പണികൾ തീർക്കാത്തത് ഇതുവഴിയുള്ള ഗതാഗതത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നുണ്ട്.





