വക്കത്ത് ബസ് ഉടമയും ഓട്ടോ തൊഴിലാളികളും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം ലഭിച്ചു.
സമാന്തര സർവീസിനെ ചൊല്ലിയുണ്ടായ തർക്കങ്ങൾ ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.
പ്രതികൾക്ക് വേണ്ടി പ്രമുഖ അഭിഭാഷകൻ അഞ്ചുതെങ്ങ് സന്തോഷ്കുമാർ ഹാജരായി.

