Monday, August 26, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഓഫിസിന്മുന്നിൽ കോൺഗ്രസ്സ്ന്റെ ഉപവാസ സമരം.

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഓഫിസിന്മുന്നിൽ കോൺഗ്രസ്സ്ന്റെ ഉപവാസ സമരം.

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഓഫിസിന്മുന്നിൽ ചിറയിൻകീഴ് ശാർക്കര മണ്ഡലം കോൺഗ്രസ്സ് മ്മിറ്റികളുടെ നേതൃത്വത്തിൽ ഉപവാസ സമരം.

ചിറയിൻകീഴ് റെയിൽവേ ഓ വർബ്രിഡ്ജ് വേഗത്തിൽ പൂർത്തീ കരിക്കുക,താലൂക്ക്ആശുപത്രിയി ലെ നിർമ്മാണം വേഗത്തിലാക്കു ക, വിദഗ്ദ്ധ ഡോക്ടർമാരുടെ സേ വനം ഉറപ്പാക്കുക, കലാഗ്രാമത്തി ന്റെ നിർമ്മാണം പൂർത്തിയാക്കുക, കുടിവെള്ള ക്ഷാമം പരിഹരിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡു കൾ റീടാർ ചെയ്യുക തുടങ്ങിയ ആ വശ്യങ്ങൾ ഉന്നയിച്ചാണ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപവാസ സമരം സംഘടിപ്പിച്ചത്.

ഉപവാസ സമരപരിപാടിയുടെ ഉദ്ഘാടനം അടൂർ പ്രകാശ് എംപി നിർവ്വഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാ രുകൾ പരസ്‌പരം പഴിചാരി ജനങ്ങളുടെ കണ്ണിൽ പൊടിയിടു കയാണെന്നും
എംപി പറഞ്ഞു.

ചിറയിൻകീഴ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സുനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മോനി ശാർക്കര, ബി.എസ്.അനൂപ്, ഡി.സി.സി ഭാര വാഹികളായ എം.ജെ.ആനന്ദ്, അഡ്വ.കൃഷ്ണ കുമാർ, കെ.എസ്. അജിത് കുമാർ, ജെഫേഴ്‌സൺ, കെ.പി.രാജശേഖരൻ, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.ആർ.അ ഭയൻ, എം.എസ്.നൗഷാദ്, ലായേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് ബി.നായർ, നിഹാൽ ഷിഹാബുദ്ദീൻ, സജിത് മുട്ടപ്പലം, പുതുക്കരി പ്രസന്നൻ, ശൈലൻ, ഓമനവർഗീസ്, മഹിൻ എം.കുമാർ, അജിത്, ജയന്തി കൃഷ്ണ, ജെ. ശശി, ജയചന്ദ്രൻ, എ.എം. ജബ്ബാർ, രഘുനാഥൻ, ജൂഡ് ജോർജ്, നെൽസൺ ഐസക്ക്, വി.ബേബി, അൻസിൽ അൻസാരി, മനുമോൻ, നാസ്ഖാൻ, ജോയി താഴംപള്ളി, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES