അഞ്ചുതെങ്ങിലും പ്രാന്ത പ്രദേശങ്ങളിലും കള്ളനോട്ടുകൾ വ്യാപകമാകുന്നു. 500 , 200, 100 തുടങ്ങിയ നോട്ടുകളുടെ കള്ളനോട്ടുകളുടെ കള്ളനോട്ട്കളാണ് ഇതിനോടകം വ്യാപകംമായിരിക്കുന്നത്.
പ്രദേശത്തെ ഏതാനും വ്യാപാരാകേന്ദ്രങ്ങളിലും, മത്സ്യ ലേല ചന്തകളിലും ഇത്തരം നോട്ടുകൾ കിട്ടിയതായി റിപ്പോർട്ടുകളുണ്ട്.
നിയമക്കുരുക്കുകളും നൂലാമാലകളും ഭയന്ന് ഇത്തരം നോട്ടുകൾക്ക് ഇരകളായവർ പോലീസിൽ പരാതി നൽകുവാനോ ഇത് പരസ്യമാക്കുവാനോ തയ്യാറാകാതെ നശിപ്പിയ്ച്ചു കളയുന്നതായും സൂചനയുണ്ട്.
ഇത്തരം നോട്ടുകൾ ഒറിജിനലിനോട് വളരെയേറെ രൂപസാദൃമുള്ളതിനാൽ, ഈ നോട്ടുകൾ പെട്ടെന്ന് തിരിയ്ച്ചറിയുക അത്ര എളുപ്പമല്ല എന്നത് തീരദേശവാസികളിൽ ആശങ്ക പടർത്തിയിട്ടുണ്ട്.