അഞ്ചുതെങ്ങ് മുതലപ്പൊഴി – പെരുമാതുറ ബീച്ച്, ഒറ്റപ്പന, ചേരമാൻ, പുതുക്കുറിച്ചി, കൊട്ടാരംത്തുരുത് ഭാഗങ്ങളിൽ ആറ്റിങ്ങൽ എക്സ്സൈസ് സർക്കിൾ – കഠിനംക്കുളം പോലീസ് – തിരുവനതപുരം എക്സ്സൈസ് ഐബി വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംയുക്ത മിന്നൽ പരിശോധന നടന്നു.
മണിയ്ക്കൂറുകളോളം നീണ്ടുനിന്ന പരിശോധനയിൽ ആറ്റിങ്ങൽ എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ PL ഷിബു, കഠിനംകുളം പോലീസ് സബ്ഇൻസ്‌പെക്ടർ ഷിജി, എക്സ്സൈസ് ഐബി ഇൻസ്‌പെക്ടർ മധു, കഴക്കൂട്ടം എക്സ്സൈസ് ഇൻസ്‌പെക്ടർ സുധീഷ്കൃഷ്ണചിറയിൻകീഴ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഷാനവാസ്, കിളിമാനൂർ എക്സ്സൈസ് ഇൻസ്‌പെക്ടർ ദീപക് എന്നിവരും പോലീസിസ് – എക്സ്സൈസിലെയും നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു.
എന്നാൽ ഈ മിന്നൽ പരിശോധന വെറും പ്രഹസനമാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തെ ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നതും ഏജന്റ് മാരായ് പ്രവർത്തിയ്ക്കുന്നവർ ഉൾപ്പെടെയുള്ളവരുടെ അഡ്ഡ്രസ്സ് പേര് വിവരങ്ങൾ ഉൾപ്പെടെ, പരാതി നൽകിയിട്ടുണ്ടെന്നും, ഇവരുടെ വീടുകളിലോ, സ്ഥിരം കേന്ദ്രങ്ങളിലോ പരിശോധന നടത്തുവാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പെരുമാതുറയിൽ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട 17 കാരന്റെ മരണം, സുഹൃത്തുക്കൾ അമിതമായി ലഹരിവസ്തുക്കൾ നൽകിയതാണെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേത്രത്വത്തിൽ പോലീസ് – ആക്സൈസ് സംവിധാനങ്ങൾക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.

