എംപി സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് അഞ്ചുതെങ്ങിൽ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് ജൂഡ് ജോർജ്ജ് നേതൃത്വം വഹിച്ച പരിപാടിയിൽ നെൽസൺ ഐസക്, യേശുദാസൻ സ്റ്റീഫൻ,ഷെറിൻ ജോൺ,സേവ്യർ, ഔസേപ്പ് ആന്റണി, ഷാജി, അൻവർഷാ, നൗഷാദ്, ഷൈജു കൃഷ്ണ, തമ്പി, ഗോമസ്, ബിജു പാപ്പച്ചൻ,റോബിൻ എന്നിവർ നേതൃത്വം നൽകി.
2019-ലെ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതിയാണ് വ്യാഴാഴ്ച രാഹുലിന് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍, രാഹുലിനെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം വെള്ളിയാഴ്ച ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയിരുന്നു.

