Saturday, August 31, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതികൾക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതികൾക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എസ്.ഫിറോസ് ലാൽ അവതരിപ്പിച്ചു. 44.68 കോടി വരവും 43.90 കോടി ചെലവും, 78.64 ലക്ഷം നീക്കിയിരുപ്പുമുള്ള ബജറ്റിനാണ് അംഗീകാരമായത്.

ഉത്പാദന മേഖലയിൽ 69.98 ലക്ഷവും ഭവന നിർമാണത്തിന് 1.89 കോടിയും വനിതാ ഘടക പദ്ധതിയിൽ 43.77 ലക്ഷവും കുട്ടികൾ, ഭിന്നശേഷി വിഭാഗങ്ങൾ എന്നിവയ്ക്ക് 22 ലക്ഷവും വയോജനങ്ങൾക്കായി 22 ലക്ഷവും പശ്ചാത്തല മേഖലയിൽ 1.30 കോടിയും ആരോഗ്യമേഖലയിൽ 3.72 കോടിയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മേഖലയിൽ 33 കോടിയും ബജറ്റിൽ വകയിരുത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ കവിതാ സന്തോഷ്, പി.മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.മുരളി, എ.ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.എസ്.ശ്രീകണ്ഠൻ, കെ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES