നവാഗത സംവിധായകൻ അജിത്ത് മാമ്പള്ളിയുടെ മാതാവ് നിര്യാതയായി. അഞ്ചുതെങ്ങ് മാമ്പള്ളി ഒറ്റത്തെങ്ങ് പുരയിടത്തിൽ രാജം (67) ആണ് നിര്യാതയായത്.
വർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് കല്ലറ ഗോകുലം മെഡിക്കൽ സെന്ററിൽ ചികിത്സയിലിരിക്കെ, ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
മകൻ അജിത് മാമ്പള്ളി സംവിധാനം നിർവ്വഹിച്ച, ആന്റണി വർഗീസ് ചിത്രം “കൊണ്ടൽ” സെപ്റ്റംബറിൽ റിലീസിന് തയ്യാറെടുക്കുമ്പോഴായിരുന്നു അന്ത്യം.
ഭർത്താവ് ജസ്റ്റിൻ, മക്കൾ, അനൂപ്, അജിത്, മരുമകൾ, റീജ.